ശശി തരൂരുമായി താരതമ്യം ചെയ്യരുത്: പൃഥ്വിരാജ്

ദുബായ്: ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്കില്ലെന്ന് നടന്‍ പൃഥ്വിരാജ്.

അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക്കുമെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ലെന്നും പൃഥ്വി പറഞ്ഞു.

ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുതെന്നും പൃഥ്വിരാജ് പറഞ്ഞു.

അദ്ദേഹം വലിയ പണ്ഡിതനാണ്. ഭാഷാ, ചരിത്രം, രാഷ്ട്രീയം എന്നിവയെ കുറിച്ച് തരൂരിന് നല്ല അറിവുണ്ട്. എന്നാല്‍ താന്‍ കോളജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ആളാണെന്നും ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News