(സിനിമാ പാരഡിസോ ക്ലബില്‍ കെ.ഒ ദേശബന്ധു എഴുതിയ കുറിപ്പ്)
ഒരിക്കല്‍കൂടി മായാനദി കണ്ടു
അപ്പുവിനെ ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചു
ആരാണ് അപര്‍ണ്ണാ രവി ??
മലയാള സിനിമ കാണാത്ത ഏറ്റവും മികച്ച സൈക്കോ വില്ലത്തി
സംവിധായകന്‍ പലയിടത്തായി അത് പറഞ്ഞു വയ്ക്കുന്നുണ്ടെങ്കിലും ആ ബ്രില്ലിയന്‍സ് അധികമാരും ശ്രദ്ധിക്കാതെപോയി. ആദ്യ സീനിലെ ഇന്‍ട്രോയില്‍ തന്നെ അപ്പു ആരെന്നു പറയുന്നു, സിനിമ എന്നത് മാത്രമാണ് അവളുടെ ലക്ഷ്യം.
അടുത്തത് കല്യാണ പാര്‍ട്ടിയില്‍ നടക്കുന്ന ഒരു സീനില്‍ അപര്‍ണ്ണയുടെ രണ്ട് വ്യത്യസ്ത സ്വഭാവങ്ങളാണ് എഴുത്തുകാരന്‍ വരച്ചിടുന്നത്. അമ്മയെ അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിന് നടക്കുകയും രാത്രി തനിച്ചിറങ്ങി പോകുകയും കാമുകനുമായി കറങ്ങുകയും കിസ്സടിക്കുകയും വരെ ചെയ്യുന്ന പുരോഗമനവാദിയായ ഒരു പെണ്‍കുട്ടിയാണ് ശരിക്കും അവള്‍. അതെ അവള്‍ അനിയനോട് ‘കിസ്സ് ഓഫ് ലൗ’ ന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പുച്ഛത്തോടെ ദേഷ്യപ്പെടുന്നു.
ഇതില്‍ നിന്ന് തന്നെ അപ്പുവിന്റെ ക്യാരക്ടര്‍ വ്യക്തമാണ്. നല്ല പെണ്‍കുട്ടി എന്ന് പുറമെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിനയിക്കുകയും അതെ സമയം അതിനു എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സൈക്കോയാണ് അപര്‍ണ്ണ രവി എന്ന അപ്പു. അത്രമേല്‍ സ്‌നേഹിക്കുന്ന മാത്തനെ എന്നും തന്റെ പുറകിന് നടത്താന്‍ മാത്രമേ അവള്‍ ആഗ്രഹിക്കുന്നുള്ളു.
മാത്തനെ എപ്പോഴും യൂസ് ചെയ്യുകയാണ് അപ്പു. രാത്രി തനിച്ചു നടക്കുമ്പോള്‍ കൂട്ടിനും, കാസറഗോഡ് ആഡ് ഷൂട്ടിനു പോവുമ്പോള്‍ ഒരു ബോഡിഗാര്‍ഡായും. കോണ്‍ഫിഡന്‍സ് ഇല്ലാതായപ്പോള്‍ മോട്ടിവേഷന്‍ ചെയ്യാനായും, സന്തോഷം തോന്നിയപ്പോള്‍ സെക്‌സ് ചെയ്യാനായും ഒക്കെ, കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രണയം എന്നൊക്കെ തോന്നുമെങ്കിലും അത്രമേല്‍ മനോഹരമായി മാത്തന്റെ ഇഷ്ടത്തെ അവള്‍ ഉപയോഗിക്കുകയായിരുന്നു.
ഒരുമിച്ചു നടന്നിട്ട് മനസ്സുകൊണ്ട് അകലത്തില്‍ ആണെന്ന് പറയുക, ചായ കൊടുക്കാന്‍ വിളിച്ചു വരുത്തി അപമാനിച്ചു വിടുക, സെക്‌സ് ചെയ്യാന്‍ കൂട്ടിക്കോണ്ട് വന്നു അതുകഴിഞ്ഞു sex is not a promise എന്ന് പറയുക. ഇതൊക്കെ തന്നെ അപ്പുവിലെ സൈക്കോയേ വെളിവാക്കുന്നതാണ്.
ഓരോ തവണ കാണാന്‍ വരുമ്പോഴും മാത്തനെ വേദനിപ്പിച്ചു മാത്രമേ അവള്‍ പറഞ്ഞു വിട്ടിട്ടുള്ളൂ. അത് കണ്ടു രഹസ്യമായി അവള്‍ ആസ്വദിച്ചിരിക്കണം.
ഏറ്റവും പ്രധാനപെട്ട ഒരു കാര്യം, മുന്‍പ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല, സമീറയുടെ നെവല്‍ സോങ് സീക്വന്‍സ് കട്ട് ചെയ്തു ഇക്കായ്ക്ക് അയച്ചു കൊടുക്കുന്നത് മറ്റാരുമല്ല അപ്പു തന്നെയാണ്. വേണ്ടാന്ന് വച്ചത് നല്ലൊരു റോള്‍ ആണെന്നും അത് തനിക്ക് കിട്ടിയെന്നും സമീറയില്‍ നിന്നും അറിയുന്ന അപ്പു. എഡിറ്ററുടെ കയ്യില്‍ നിന്നും വീഡിയോ സങ്കടിപ്പിച്ചു സമീറയുടെ ഫോണില്‍ നിന്നും ഇക്കയുടെ നമ്പര്‍ അടിച്ചുമാറ്റി വിദഗ്ദമായി മറ്റൊരാള്‍ വഴി അത് ഇക്കയ്ക്ക് അയക്കുകയായിരുന്നു.
അപ്പുവിന്റെ കണക്ക് കൂട്ടല്‍ തെറ്റിയില്ല സമീറയെ ഇക്ക വിളിച്ചുകൊണ്ടു പോവുകയും ആ കഥാപാത്രം അപ്പുവിന് കിട്ടുകയും ചെയ്തു. അതോടെ തന്റെ സിനിമ കരിയറിനും പുതിയ ബന്ധങ്ങള്‍ക്കും വേണ്ടി എടുത്ത അടുത്ത തീരുമാനം മാത്തനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക എന്നതായിരുന്നു.
അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.
അമ്മയുടെ മുന്നില്‍, അനിയനോട്, കൂട്ടുകാരികളുടെ അടുത്ത്, അവള്‍ക്ക് എങ്ങനെ മാത്തനെ സ്‌നേഹിക്കാന്‍ കഴിയും.
സമീറയെ ചിരിച്ചുകൊണ്ട് കഴുത്ത് അറുത്തതു പോലെ. നിസ്സാരമായി അവള്‍ മാത്തനെയും ഒറ്റിക്കൊടുത്തു.. ??
എന്നിട്ടും രാത്രി തനിച്ചു നടന്നപ്പോള്‍ ഒരു പൂച്ചയെ പോലെ കൂട്ടിനു പിന്നാലെ നടക്കാന്‍ അവന്‍ ഇല്ലല്ലോ എന്ന് അവള്‍ പരിഹസിക്കുന്നുമുണ്ട്.
മലയാള സിനിമ കാണാത്ത ഏറ്റവും ക്രൂരയായ സൈക്കോ വില്ലത്തി അപര്‍ണ്ണ രവി…

Get real time update about this post categories directly on your device, subscribe now.