
കോട്ടയം: ജലന്ധര്‍ രൂപതാ വക്താവിന്റെ വാര്‍ത്താക്കുറിപ്പിനെ തള്ളി സിസ്റ്റര്‍ അനുപമ.
ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള ബിഷപ്പിനെതിരെ വാര്‍ത്താക്കുറിപ്പിറക്കിയതിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കല്‍. വാര്‍ത്താക്കുറിപ്പ് അംഗീകരിക്കുന്നില്ലെന്നും കേസ് തീരും വരെ കുറവിലങ്ങാട് മഠത്തില്‍ തുടരുമെന്നും കന്യാസ്ത്രീകള്‍.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയില്ലെന്ന് ജലന്ധര്‍ രൂപതാ വക്താവ് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും ശക്തനാണെന്നാണ് ഇതില്‍ നിന്നും തെളിയുന്നത്. രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സന്യാസിനി സമൂഹത്തിന്റെ കാര്യങ്ങളില്‍ ഇടപെടാം.
ഇപ്പോള്‍ എല്ലാവരും ഞങ്ങളെ കൈവിടുകയാണ്. അതിനാല്‍ കേസ് തീരും വരെ കുറവിലങ്ങാട് മഠത്തില്‍ തുടരുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
കന്യസ്ത്രീകളെ സ്ഥലംമാറ്റിയ നടപടി താല്‍ക്കാലികമായി പിന്‍വലിച്ചുകൊണ്ട് ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് ഉത്തരവിറക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ആഗ്‌നലോ ഗ്രേഷ്യസിനെ തള്ളി, കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത പിആര്‍ഒ: പീറ്റര്‍ കാവുംപുറം വാര്‍ത്താക്കുറിപ്പിറക്കിയത്.
കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപതാ അധ്യക്ഷന്‍ ഇടപെടാറില്ലെന്നും കൗണ്‍സിലിനും മദര്‍ ജനാറാളിനുമാണ് അധികാരമെന്നും ജലന്ധര്‍ രൂപത വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here