ബംഗാളിലെ തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസിന്റെ കൊലപാതകത്തില്‍ പിന്നില്‍ ബിജെപി.

സംഭവത്തില്‍ മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുകുള്‍ റോയിക്കെതിരെ പൊലീസ് കേസെടുത്തു. ഇതോടെ കൊലപാതകത്തില്‍ പ്രതിചേര്‍ത്തവരുടെ എണ്ണം നാലായി.

കഴിഞ്ഞ വര്‍ഷമാണ് മുകുള്‍ റോയി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രാഷ്ട്രീയ വിവാദം തുടരുന്ന ശാരദ ചിട്ടി തട്ടിപ്പ് കേസിലും ഇയാള്‍ കുറ്റാരോപിതനാണ്. മുകുള്‍ റോയിക്കെതിരെ കേസ് എടുത്തതോടെ ബംഗാളില്‍ തൃണമൂല്‍- ബിജെപി ഏറ്റുമുട്ടല്‍ ശക്തിയാര്‍ജിച്ചേക്കും.

ബംഗാളിലെ തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസിന്റെ കൊലപാതകത്തില്‍ പിന്നില്‍ ബിജെപി തന്നെയെന്ന് ശരിവയ്ക്കുന്നതാണ് മുകുള്‍ റോയിക്കെതിരായ കേസ്.

മുകുള്‍ റോയി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഇതില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ പേര്‍ക്കെതിരെ കേസും അറസ്റ്റും ഉണ്ടാകും. മുന്‍ കേന്ദ്രറെയില്‍വേ മന്ത്രിയായിരുന്ന മുകുള്‍ റോയി കഴിഞ്ഞ വര്‍ഷമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഇയാള്‍ ശാരദ ചിട്ടിതട്ടിപ്പ് കേസിലും കുറ്റാരോപിതനാണ്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ വീട് റെയിഡിന് പിന്നാലെ ബിജെപി തൃണമൂല്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനും മുകുള്‍ റോയിക്കെതിരായ കേസ് കാരണമാകും.

ബംഗാളിലെ ഫുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ അക്രമിയുടെ വെടിയേല്‍ക്കുകയായിരുന്നു.

രാഷ്ട്രീയ കൊലപാതകമാണെന്നും ബിജെപിയാണ് പിന്നിലെന്നും തൃണമൂല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിജെപി കേസ് സിബിഐ അന്വേഷിക്കണമെന്ന നിലപാടിലാണ്.