കാളിദാസ് ജയറാം സര്‍ദാര്‍ ആകുന്നു; ‘ഹാപ്പി സര്‍ദാര്‍’

‘ ഹാപ്പി സര്‍ദാര്‍ ‘ എന്ന ചിത്രത്തിലാണ് നായക കഥാപാത്രമായ ഹാപ്പി സിംഗ് എന്ന സര്‍ദാറായി കാളിദാസ് എത്തുന്നത്. അച്ചിച്ച സിനിമാസിന്റെ ബാനറില്‍ ഹസീബ്ഹനീഫ് നിര്‍മിക്കുന്ന ചിത്രമാണ് ഹാപ്പി സര്‍ദാര്‍.

സുദീപും ഗീതികയും ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് .ഒരു ക്‌നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയ കഥ നര്‍മത്തില്‍ ചാലിച്ചു പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജാവേദ് ജഫ്‌റി , സിദ്ധിഖ് , സുരാജ് വെഞ്ഞാറന്മൂട് , ശ്രീനാഥ് ഭാസി , ബാലു വര്‍ഗീസ് , സിദ്ധി (ആനന്ദം ), കുപ്പി ,പിഷാരടി ,ഹരീഷ് കണാരന്‍ , ധര്‍മജന്‍ , ബൈജു , ശാന്തി കൃഷ്ണ , പ്രവീണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .

കോ പ്രൊഡ്യൂസഴ്‌സ്: നൗഷാദ് ആലത്തൂര്‍ , അജി മേടയില്‍. ക്യാമറ : അഭിനന്ദന്‍ രാമാനുജം . സംഗീതം : ഗോപി സുന്ദര്‍ . എഡിറ്റിംഗ് : ഷമീര്‍ മുഹമ്മദ് . വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണന്‍ . കല : ജിത്തു . സ്റ്റണ്ട് : സുപ്രീം സുന്ദര്‍ . ചിത്രം ഓണത്തിന് റഹാ ഇന്റര്‍നാഷണല്‍ തീയ്യറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here