ബിജെപിയുടെ കേന്ദ്ര ഇടക്കാല ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഡ്ജറ്റിലെ പൊള്ളയായ വാഗ്ദാനങ്ങള്‍, വോട്ട് നേടാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമല്ലാത്ത കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ സ്വാഭാവിക വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില മേഖലയില്‍ രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വികസനം നേടിയതിന്റെ പേരില്‍ ശിക്ഷ അനുഭവിക്കേണ്ട അവസ്ഥയിലാണ് കേരളം. ഇത്രയും വികസനം നേടിയ സ്ഥിതിക്ക് ഇനി ആവശ്യമില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഇത്തരം ജനാധിപത്യപരമല്ലാത്ത കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ കേരളത്തിന്റെ സ്വാഭാവികമായ വികസനത്തിനും തടസ്സമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.