സജിതാ മഠത്തിലിന്റെ പുസ്തക പ്രകാശനത്തിന് റീമയും രമ്യയും കൃതിയില്‍

കൊച്ചി: സിനിമാ-നാടക പ്രവര്‍ത്തകയായ സജിതാ മഠത്തിലിന്റെ നാല്‍പ്പതു വര്‍ഷത്തെ നാടകജീവിതസ്മരണകള്‍ . കൊച്ചിയിലെ കൃതി പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്തു.

താരനിബിഡമായിരുന്നു പ്രകാശന ചടങ്ങ്. സജിതയുടെ സിനിമാ സഹപ്രവര്‍ത്തകരായ താരങ്ങള്‍ റീമ കല്ലിങ്കലും രമ്യ നമ്പീശനുമാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്.

ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച സജിതയുടെ പുസ്തകം അരങ്ങിലെ മത്സ്യഗന്ധികള്‍ കൃതിയുടെ വൈലോപ്പിള്ളി ഹാളില്‍ എഴുത്തുകാരി പ്രിയ എ എസ്, റീമ കല്ലിങ്കന് നല്‍കി പ്രകാശിപ്പിച്ചു. നാടകപ്രവര്‍ത്തകരമായ ചന്ദ്രദാസന്‍, ഷൈലജ പി. അന്‍പു, എന്നിവരും പങ്കെടുത്തു.

സജിതയുടെ ഓര്‍മയെഴുത്ത് വായിക്കുമ്പോള്‍ അവയെല്ലാം കണ്‍മുന്നില്‍ കാണുന്നതുപോലെ അനുഭവവേദ്യമാകുന്നുവെന്ന് പ്രിയ എ എസ് പറഞ്ഞു. താന്‍ മുതിര്‍ന്ന സഹോദരിയായി കരുതുന്ന സജിത ഇനിയും എഴുതണമന്നാണ് പ്രതീക്ഷയെന്ന് റീമ കല്ലിങ്കല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here