തൃശൂരില്‍ ആര്‍ എസ് എസ് വാറ്റ് കേന്ദ്രത്തിലെ റെയ്ഡില്‍ ആര്‍. എസ് .എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ റിസര്‍വ് ബാങ്കിന് പിന്നാലെ എരുമപ്പെട്ടി ഡിസ്‌ലെറിയുമായി തൃശൂരില്‍ ആര്‍ എസ് എസ് വാറ്റ് കേന്ദ്രത്തിലെ റെയ്ഡില്‍ ആര്‍.  എസ് .എസ്, ബിജെപി പ്രവര്‍ത്തകരായ നാല് പേര്‍ അറസ്റ്റില്‍.

തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്ക് സമീപം മുരിങ്ങത്തേരിയില്‍ ചാരായം വാറ്റുന്നതിനിടെയാണ് ആര്‍.എസ്.എസ് ബി.ജെ.പി സജീവ പ്രവര്‍ത്തകരായ നാല് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

മുരിങ്ങത്തേരി സ്വദേശികളായ കാങ്കലാത്ത് വീട്ടില്‍ വിഷ്ണു (24), മുരിങ്ങത്തേരി വീട്ടില്‍ ഷനീഷ് (27), മുരിങ്ങത്തേരി വീട്ടില്‍ വിജയന്‍ (28), കണ്ണംമ്പ്ര വീട്ടില്‍ ഗോകുല്‍ സതീഷ്(20) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മുരിങ്ങത്തേരി കോട്ടക്കുന്ന് റോഡില്‍ കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഇവര്‍ വാറ്റ് നടത്തിയിരുന്നത്.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ്ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി. കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി.എസ്.സിനോജിന്റെ നിര്‍ദേശാനുസരണം എരുമപ്പെട്ടി എസ്.ഐ കെ.എസ്.സുബിന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.

അമ്പത് ലിറ്ററിലതികം വരുന്ന വാഷ്, വീട്ടാവശ്യത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, സ്റ്റവ്വ്, കലങ്ങള്‍, കുടങ്ങള്‍ അരിപ്പ, കന്നാസുകള്‍ ഉള്‍പ്പടെയുള്ള വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

സാമ്പിള്‍ എടുത്തതിന് ശേഷം വാഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഒഴുക്കി കളഞ്ഞു. എ.എസ്.ഐ.ജോബ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും RSS ന്റെ സ്ഥിരം ക്വട്ടേഷന്‍ ടീമില്‍ അംഗങ്ങളുമാണ് അറസ്റ്റിലായ പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News