ഉത്തര മലബാറില്‍ ഇത് കാവുകള്‍ ഉണരുന്ന കളിയാട്ടക്കാലം

ഉത്തര മലബാറില്‍ ഇത് കാവുകള്‍ ഉണരുന്ന കളിയാട്ടക്കാലം. ഐതിഹ്യ പെരുമ കൊണ്ട് സമ്പന്നമാണ് കണ്ണൂര്‍ എള്ളരിഞ്ഞി ചോന്നമ്മ ഭഗവതി കോട്ടത്തിലെ കളിയാട്ടം.

ഒരേ സമയം ഏഴ് തെയ്യക്കോലങ്ങള്‍ ഒരുമിച്ചു കെട്ടിയാടുന്നു എന്ന പ്രത്യേകതയും ചോന്നമ്മ കളിയാട്ടത്തിനുണ്ട്.

ചോന്നമ്മയുടെ തിരുമുടി ഉയരുന്നതിന് സാക്ഷിയാകാനും അനുഗ്രഹം തേടിയും പല ദേശങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഇത്തവണയും ഒഴുകിയെത്തിയത്.

സന്താന സൗഭാഗ്യത്തിനായി ഇളനീര്‍ സമര്‍പ്പിക്കുന്നതാണ് ചോന്നമ്മയുടെ പ്രധാന വഴിപാട്.വലിയ തിരുമുടിയും മറ്റ് തെയ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ മുഖത്തെഴുത്തുമാണ് ചോന്നമ്മ തെയ്യത്തിന്റെ പ്രത്യേകത.

ഐതിഹ്യ പെരുമകള്‍ ഏറെയുള്ള എള്ളരിഞ്ഞി ചോന്നമ ഭഗവതി കോട്ടത്തിലെ കളിയാട്ടത്തില്‍ ഏഴ് തെയ്യക്കോലങ്ങള്‍ ഒരേ സമയം കെട്ടിയാടും.

നാട്ടൊരുമയുടെയും മത സൗഹാര്‍ദ്ദത്തിന്റെയും വിളംബരം കൂടിയാണ് കളിയാട്ട മഹോത്സവം.ജനകീയ കമ്മിറ്റിയാണ് നേതൃത്വം. ജാതി മത വ്യത്യാസമില്ലാതെ ആയിരങ്ങള്‍ കളിയാട്ട നാളില്‍ പ്രസാദ സദ്യയുണ്ണാന്‍ അന്നദാന പന്തലിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News