ആനകളെ കല്ലെറിഞ്ഞും വിരട്ടിയും കമ്മറ്റിക്കാര്‍, കമ്മറ്റിക്കാര്‍ക്കിടയിലെ പോര്‍വിളി ബാധിക്കുന്നത് ആനകളെ; വീഡിയോ

കേരളത്തിലെ ഉത്സവങ്ങളില്‍ ആന ഇടയുന്നതിന് പ്രധാന കാരണം കമ്മറ്റിക്കാര്‍ തന്നെയാണ്.

കേരളത്തില്‍ ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്ന ഈ കാലത്ത് ആന ഇടയുന്നത് പതിവാകുകയാണ്. അതിന്റ പ്രധാന കാരണക്കാര്‍ അതാതു കമ്മറ്റിക്കാരും ഫാന്‍സുകാര്‍ എന്ന് സ്വയം വിളിക്കുന്നവരും ആണ്. ഇവര്‍് വലിയ ഏക്കം ലേലത്തിലൂടെ നല്‍കി ആനയെ വാടകക്ക് എടുത്തു സ്വന്തം തട്ടകത്തില്‍ ഉത്സവത്തിന് എത്തിക്കുന്നു

ആദ്യം ഫ്‌ലക്‌സ് ബോര്‍ഡ് പോരാട്ടം

ആനകളെ വിശേപ്പിക്കുന്ന സോഷ്യല്‍ മീഡിയ പേരുകള്‍ നോക്കാം
ഏകഛത്രാധിപതി, ഐക്യശ്രേഷ്ഠതിപതി, തേക്കിന്റെ തേവര്‍ കിഴക്കിന്റെ കളിയന്‍, തമ്പുരാന്‍, വില്ലന്‍, സായിപ്പ്, ഇങ്ങനെ പോകുന്നു നിര.

എത്തിക്കുന്ന രീതിയാണ് രസകരം ആന ലോറിയില്‍ നിന്ന് ഇറങ്ങുബോള്‍ പുഷ്പവൃഷ്ടി, അതിനു ശേഷം വലിയ മാല ഇടല്‍, തുടര്‍ന്ന് ബൈക്കുകളുടെ നീണ്ട ഹോണ്‍ മുഴക്കി ആനയെ തട്ടകത്തിലേക്ക് ആനയിക്കല്‍ ഇങ്ങനെ ഒക്കെ പോകുന്നു. ആ മിണ്ടാപ്രാണിയെ ഇത് എത്രത്തോളം അസ്വസ്ഥരാക്കുന്നു എന്ന് പറയണ്ടല്ലോ.

ഉച്ചക്ക് നെറ്റിപ്പട്ടം കെട്ടി കോലം കേറ്റി എഴുന്നള്ളി ഉത്സവ പറമ്പിലേക്ക് പിന്നെ മറ്റു കമ്മറ്റിക്കാരെ വെല്ലുവിളിച്ചു ആനയുടെ തല കുത്തി പൊക്കുന്നത് തല പൊക്കവും ഫോട്ടോ എടുപ്പും തല പൊക്കിയില്ലെങ്കില്‍ പാപ്പന്‍മാര്‍ക്ക് തെറി വിളി കല്ലേറ്.

ചില ഫാന്‍സ് ഉള്ള പാപ്പന്‍മാര്‍ കണ്ടറിഞ്ഞ് കുത്ത് തുടങ്ങും ഇല്ലെങ്കില്‍ ഫാന്‍സുകാര്‍ ഇടയും കുത്തിയാല്‍ ആന ഇടയും.

എല്ലാം കഴിഞ്ഞു ഫേസ്ബുക്കില്‍ വീഡിയോ മത്സരം ഞങ്ങളുടെ കമ്മറ്റിയുടെ ആന ഒരിഞ്ചു പൊക്കി ഒന്നര മണിക്കൂര്‍ നിന്ന് ഇങ്ങനെ തുടങ്ങുന്നു.

ആനകളെ ഉടമസ്ഥര്‍ ഓരോ സീസണിലും ഒരാള്‍ക്ക് വലിയ തുകക്ക് കരാര്‍ കൊടുക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത് , അതിന്റെ ഫലം ആന അനുഭവിക്കണം വിശ്രമം ഇല്ലാത്ത ലോറി യാത്ര, ജില്ലകളില്‍ നിന്ന് ജില്ലകളിലേക്ക് ഇത്തരത്തില്‍ പോകുകയാണെകില്‍ വരും കാലത്തു യന്ത്ര ആനകള്‍ വേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here