കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍, റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ സ്മരണയ്ക്കായ് ഓര്‍മ്മ ചിരാത് തെളിയിച്ചു. ജനങ്ങള്‍ക്ക് റോഡ് സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ട്രാഫിക് വിരാചരണത്തിന്റെ സമാപനപനമായി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസ് പരിസരത്താണ് ദീപം തെളിയിച്ചത്.  അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ വിനോദ് എം പി പരിപാടി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 154 പേരാണ് കോഴിക്കോട് നഗര പരിധിയില്‍ വിവിധ വാഹനാപകടങ്ങളിലായി മരിച്ചത്. ബൈക്ക് അപകടത്തില്‍ 32 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ട്രാഫിക് സി ഐ ശ്രീജിത്ത് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.