ദുരൂഹ സാഹചര്യത്തില്‍ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടി വച്ച നിലയില്‍; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് ദുരൂഹ സാഹചര്യത്തില്‍ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടി വച്ച നിലയില്‍ കണ്ടെത്തി. ചുങ്കമന്ദം മാത്തറിലെ കുടതൊടിവീട്ടില്‍ ഓമന എന്ന സ്ത്രീയുടെ മൃതദേഹമാണ് ചാക്കില്‍ കെട്ടി വച്ച നിലയില്‍ കണ്ടെത്തി

ഓമനയുടെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവാക്കള്‍ മൂന്ന് പേരും ചേര്‍ന്ന് കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ സൂക്ഷിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

ഒരു കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലേക്ക് കനാനില്‍ നിന്ന് വെള്ളം തിരിച്ചുവിടാനായി പോയപ്പോഴാണ് ഓമനയെ കൊലപ്പെടുത്തിയതെന്ന് പോവലീസ് പറയുന്നു.

ഓമനയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഓമനയുടെ വള വിറ്റ് യുവാക്കള്‍ വസ്ത്രങ്ങള്‍ വാങ്ങി. സ്വര്‍ണാഭരണം വില്‍ക്കാന്‍ ചെന്നപ്പോള്‍ ജ്വല്ലറി ജീവനക്കാര്‍ക്ക് തോന്നിയ സംശയം ആണ് പ്രതികളെ പിടിക്കാന്‍ സഹായകമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News