മഹാപ്രളയത്തിന്റെ നടുക്കം ഇന്നും മലയാളികള്‍ മറന്നിട്ടില്ല. നിര്‍ത്താതെ പെയ്ത മഴമൂലം വെള്ളം കുത്തിയൊലിച്ചു വന്നപ്പോള്‍ തകര്‍ന്നത് കേരളം കാലങ്ങളായി കെട്ടിയുയര്‍ത്തിയ സ്വപ്നങ്ങളാണ്.

എന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ വേഗത്തില്‍ വികസനത്തിന് വഴിയൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍..പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെയും പാലത്തിന്റേയും പുനര്‍നിര്‍മ്മാണ പ്രവര്ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയില് പുരോഗമിക്കുകയാണ്.

പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്നാണ് റോഡ് നിര്‍മ്മാണ പ്രവര്ത്തനങ്ങള്‍ നടത്തുന്നത്.പ്രളയം മൂലം ഇരുഭാഗങ്ങളും തകര്‍ന്ന മലപ്പുറം വണ്ടൂരുള്ള റോഡ് പുതുക്കി പണിതിരിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രളയം തകര്‍ത്ത റോഡിന്റെയും പുതുക്കി പണിതതിന് ശേഷമുള്ള റോഡിന്റെയും വീഡിയോയാണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തിട്ടുള്ളത്.മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നടുവത്ത് വടക്കും പാടത്തുള്ള റോഡ് ഇന്ന് പൂര്‍ണ്ണമായും ഗതാഗതയോഗ്യമായിരിക്കുകയാണ്.

25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില് പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‌നിര്മ്മിച്ചത്.നവകേരളത്തിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാരും, കേരള ജനതയും കഠിനദ്വാനത്തിന്റെ പരിശ്രമത്തിലാണ്. ഒപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഹായങ്ങളും മലയാളികള്‍ക്ക് മറക്കാനാകില്ല.