റിയാദ്: സൗദിയില്‍ സ്വന്തം അമ്മയുടെ മുന്നില്‍ വെച്ച് ആറുവയസ്സുകാരനെ ആക്രമി ക്രൂരമായി കുത്തി കൊലപ്പെടുത്തി. സൗദി അറേബ്യയിലെ മദീനയില്‍ വെച്ച് സക്കരിയ്യ അല്‍ ജാബിര്‍ എന്ന കുട്ടിയാണ് അക്രമിയുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്.

മദീനയിലെ ഒരു പള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇവരുടെ കുടുംബം. അവിടെ വെച്ച് വാഹനത്തിലിരിക്കുകയായിരുന്ന കുട്ടിയെ ഡ്രൈവറായ ആക്രമി ബലപ്രയോഗത്തിലൂടെ വാഹനത്തില്‍ നിന്നും ഇറക്കിയ ശേഷം ഗ്ലാസ് ബോട്ടില്‍ കൊണ്ട് തലക്കടിച്ചും ചില്ലുപയോഗിച്ച് കുത്തിയും, കൊലപ്പെടുത്തുകയായിരുന്നു.

സംഭവം നടക്കുന്നതിന് അല്‍പ്പം അകലെയായി കുട്ടിയുടെ മാതാവ് സംഭവത്തിന് ദൃക്താക്ഷിയായി, നില്‍ക്കുന്നുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ കുട്ടിയെ രക്ഷിക്കാനാന്‍ ശ്രമിക്കുന്നതിനിടെ ബോധം കെട്ടു വീണു.

ടാക്‌സി ഡ്രൈവറായ ആക്രമി,് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സൗദി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കൊലപാതകം മനപ്പൂര്‍വ്വമാണെന്നും മത വിഭാഗങ്ങള്‍ തമ്മിലുള്ള എതിര്‍പ്പും വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നും ഒരു വിഭാഗം ആരോപിക്കുന്നു.