കാരാട്ട് റസാഖിന് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാം; ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി: കൊടുവള്ളി മണ്ഡലത്തില്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതിനല്‍കി. വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ആനുകൂല്യം കൈപ്പറ്റരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, ഇന്ദിര ബാനെര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത്. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News