ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി.

മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലാണ് നഴ്‌സായ പ്രിയങ്ക റാത്തോഡിനെ ഭര്‍ത്താവ് വിനോദ് ധന്‍സിംഗ് ക്രൂരമായി കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം പിറ്റേന്ന് ഇയാള്‍ കുറ്റം ഏറ്റുപറഞ്ഞ് പൊലീസില്‍ കീഴടങ്ങി. കൊല നടന്ന ദിവസം ഇയാള്‍ ഭാര്യയുടെ മൃതദേഹത്തോടൊപ്പം ഉറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നും സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് ഇയാള്‍ ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും യുവതിയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

കൊല്ലപ്പെട്ട പ്രിയങ്ക റാത്തോഡ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.