മന്ത്രി എ കെ ബാലന്റെ അഢീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെതിരായ യൂത്ത് ലീഗിന്റെ ആരോപണം അടിസ്ഥാന രഹിതം. ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും റാങ്ക് ജേതാവായ മണിഭൂഷന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചുളളത്.

മണിഭൂഷന് ആദ്യം കരാര്‍ നിയമനം ലഭിക്കുന്നത് 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന ഘട്ടത്തില്‍, പത്ത് വര്‍ഷം മുന്‍പ് സ്ഥിരം നിയമനം ലഭിച്ച മണിഭൂഷന്റെ പ്രൊബേഷന്‍ ഡിക്‌ളയര്‍ ചെയ്യുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തത്.

കിര്‍ത്താഡ്‌സിലെ ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും അധിക യോഗ്യതയാണ് മണിഭൂഷന് ഉളളതെന്നും സര്‍ക്കാര്‍ രേഖകള്‍ .ഫിറോസിന്റെ ആരോപണത്തിനെതിരെ വെല്ലുവിളിച്ച് മന്ത്രി എകെ ബാലനും രംഗത്തെത്തി.
1993ല്‍ കിര്‍ത്താഡ്‌സില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട മണിഭൂഷന് 1995ല്‍ യു#ിഎഫ് സര്‍ക്കാരിന്റെ ലക്ച്ചററായി പുനര്‍നിയമിതനാകുന്നത്. 2005ല്‍ യു#ിഎപ് സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കി. 2007 ല്‍ ആണ് കിര്‍ത്താഡ്‌സില്‍ സ്‌പെഷ്യല്‍ റൂള്‍ ഉണ്ടാവുന്നത്.

വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിലും 17 വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരന്‍ എന്നത് പരിഗണിച്ചും 2010ല്‍ മണിഭൂഷന്‍ അടക്കമുള്ള 10 ജീവനക്കാരെ മന്ത്രിസഭ സ്ഥിരപ്പെടുത്തി.

തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കോഴിക്കോട് റീജിയണല്‍ ഓഫീല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി നിയമിച്ചു .എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഉള്‍പ്പെടുത്തിയ 10 പേരുടെ പൊബേഷന്‍ ഡിക്ലയര്‍ ചെയ്തിരുന്നില്ല.

ഇതില്‍ ആറ് പേരുടെത് വകുപ്പ് അധ്യക്ഷനും , മണിഭൂഷന്‍ അടക്കമുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പൊബേഷന്‍ സര്‍ക്കാരും വിജ്ഞാപനം നടത്തി. നിയമ ,ധനകാര്യ , ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളുടെ പരിശോധന പൂര്‍ത്തികരിച്ചാണ് ഈ നടപടികള്‍ ആകെ ചെയ്തത് . രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കേണ്ട ഇതാകെ നടന്നത് 7 വര്‍ഷം എടുത്താണ്. സത്യം ഇതായിരിക്കെ താന്‍ വഴിവിട്ട് എന്തോ ചെയ്തു എന്ന് പ്രചരിപ്പിക്കുന്നത് പച്ചകള്ളം ആണ്

മന്ത്രി ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷനെ വഴിവിട്ട് സര്‍ക്കാര്‍ നിയമനം നല്‍കി എന്നതായിരുന്നു യൂത്ത് ലീഗ് അദ്ധ്യക്ഷനായ പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത് .

തത്വചിന്തയില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ക്ക് ഒന്നാം റാങ്കും, നരവംശാസ്ത്രത്തില്‍ എംഎ ക്ക് രണ്ടാം റാങ്കും നേടിയ മണിഭൂഷന് മിനിമം യോഗ്യതയേക്കാള്‍ ഉയര്‍ന്ന യോഗ്യെത ഉണ്ട്.

ആദ്യ നിയമനവും , സ്ഥാനകയറ്റവും ,ഡെപ്യൂട്ടേനും , എല്ലാം നടന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നത് രേഖകള്‍ വ്യക്തമാക്കുന്നു. നിയമനത്തില്‍ അപാകത ഉണ്ടെങ്കില്‍ മാറി മാറി വന്ന യുഡിഎഫ് സര്‍ക്കാരുകള്‍ പിരിച്ച് വിടാതിരുന്നതെന്ത് എന്ന ചോദ്യവും ഉയരുന്നു. നിയമപ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അവകാശം ആയ പ്രൊബേഷന്‍ ഡിക്ലറേഷന്‍ മാത്രമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നത് എന്നത് കൊണ്ട് തന്നെ ആരോപണം കഴിമ്പില്ലാത്തതെന്ന് തെളിയിക്കുന്നു