എല്‍.ഡി.എഫിന്റെ കേരള സംരക്ഷണയാത്രയുടെ ശീര്‍ഷകഗാനം പ്രകാശനം ചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സി.ഡി നല്‍കിയാണ് പ്രകാശിപ്പിച്ചത്. കരിവള്ളൂര്‍ മുരളി രചനയില്‍ രതീഷ് നാരായണനും പ്രാര്‍ത്ഥനയുമാണ് ആലാപനം.

നവോത്ഥാനം… വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം… കേരള വികസം എന്നീ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക്് എത്തിക്കുന്നതാണ് എല്‍.ഡി.എഫിന്റെ കേരള സംരക്ഷണയാത്രയുടെ ശീര്‍ഷകഗാനം.

തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നല്‍കിയാണ് സി.ഡി പ്രകാശനം നിര്‍വഹിച്ചത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും ചടങ്ങില്‍ പങ്കെടുത്തു.

കരിവള്ളൂര്‍ മുരളി രചന നിര്‍വഹിച്ചിരിക്കുന്ന ഗാനത്തില്‍ പാടിയിരിക്കുന്നത് രതീഷ് നാരായണനും പ്രാര്‍ത്ഥനയുമാണ്. രാഹുല്‍ ബി.അശോകിന്റേതാണ് സംഗീതം.