കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്” എന്ന ഡയലോഗ് മലയാളി പ്രേക്ഷകർക്ക് അത്ര വേഗം മറക്കാനാകില്ല. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തില്‍ ശ്രീനിവാസന്റെ മിയാമി ബീച്ചില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള ദുരം എത്രയെന്ന ചോദ്യത്തിന് മോഹല്‍ലാല്‍ നൽകുന്ന ഉത്തരമായ ആ ഹിറ്റ് ഡയലോഗ് പുതിയ സിനിമയുടെ ടൈറ്റിൽ ആകുന്നു.

ടൊവിനോ തോമസ് നായകനാകുന്ന “കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്” എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചെയ്തതും സൂപ്പർ താരം മോഹൻലാൽ തന്നെ.

ടോവിനോ തോമസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ടോഗോരാസി എന്ന ബാനറിൽ ടോവിനോ , ഗോപി സുന്ദർ , രാംശി , സിനു സിദ്ധാർഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്” സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.