ദില്ലിയില്‍ വന്‍ തീപിടിത്തം.കൊച്ചി സ്വദേശി ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. 66 പേര്‍ക്ക് പരിക്ക്. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്.

ഇവരുടെ അമ്മ നിളിനിയമ്മ, ബന്ധു വിദ്യാസാഗര്‍ എന്നിവരെക്കുറിച്ച് വിവരമില്ല.കരോള്‍ബാഗിലെ അര്‍പിത പാലസ് ഹോട്ടലില്‍ പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്.

മധ്യദില്ലിയിലെ കരോള്‍ബാഗിലെ അര്‍പ്പിത പാലസിന്റെ നാലാം നിലയിലെ 104 ആം നമ്പര്‍ മുറിയില്‍ പുലര്‍ച്ചെ നാല് ഇരുപതിനാണ് തീപിടിത്തം ആദ്യം ഉണ്ടായത്.

തുടര്‍ന്ന് അതേ നിലയിലെ എല്ലാം മുറികളിലും വ്യാപിച്ച തീപിടിച്ചം രണ്ടാം നില വരെ പടര്‍ന്നു. എറണാകുളത്ത് നിന്നും ഗാസിയാബാദില്‍ വിവാഹ ചടങ്ങിനെത്തിയ പത്മൂന്ന് അംഗ മലയാളി സംഘം രണ്ടാം നിലയിലാണ് താമസിച്ചിരുന്നത്.

ഇവരില്‍ പത്ത് പേരെ മുറിയിലെ ഗ്ലാസ് പൊട്ടിച്ച് ഫയര്‍ഫോഴ്‌സ് രക്ഷിച്ചു.ഇവരോടൊപ്പം 53 വയസുള്ള ജയശ്രീ തീപിടിത്തതില്‍ മരിച്ചു. അശുപത്രിയിലെത്തി സഹോദരന്‍ മൃതദേഹം തിരിച്ചറിഞ്ഞു.

ജയശ്രീയുടെ അമ്മ നളിനിയമ്മ,ബന്ധു വിദ്യാസാഗര്‍ എന്നിവരെക്കുറിച്ച് വിവരമില്ല. പാര്‍ലമെന്റ് സമ്മേളനത്തിനായി ദില്ലിയിലുണ്ടായിരുന്ന എം.പിമാരടക്കമുള്ളവര്‍ സ്ഥലത്ത് എത്തി.

തീപിടിത്തതില് പതിനേഴ് പേര്‍ മരിച്ചുവെന്ന് പോലീസ് സ്ഥീതീകരിച്ചു. 66 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

തീപിടിത്തതെ തുടര്‍ന്ന് രക്ഷപ്പെടാനായി മുകളിലത്തെ നിലയില്‍ നിന്നും ചാടിയ ഒരു സ്ത്രീയും കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നും ദില്ലി പോലീസ് കമ്മീഷണര്‍ പറഞ്ഞു.