പെൺകുട്ടികൾക്ക് നവ്യാനുഭവം പകർന്ന് ജ്വാല നാടക ശില്പശാല

പെൺകുട്ടികൾക്ക് നവ്യാനുഭവം പകർന്ന് ജ്വാല നാടക ശില്പശാല. പെൺകുട്ടികളുടെ ശാക്തീകരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് യൂത്ത് ഹോസ്റ്റലിലാണ് നാടക ക്യാമ്പ്. ശില്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ സംസ്ഥാനതല സംഗമം മാർച്ച് പകുതിയോടെ തിരുവനന്തപുരത്ത് നടക്കും.

കോഴിക്കോട് ജില്ലയിലുള്ള സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലെ 15 ബി ആർ സികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 പെൺകുട്ടികളാണ് ജ്വാല അഭിനയ ശില്പശാലയിൽ പങ്കെടുക്കുന്നത്. 7, 8, 9 ക്ലാസുകളിലെ കുട്ടികളാണിവർ.

ശാക്തീകരണത്തിന്റെ ഭാഗമായി പെൺകുട്ടികളിൽ ധൈര്യവും ആത്മവിശ്വാസവും വളർത്തിയെടുക്കലാണ് നാടക ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്.’ഒരു സന്ദർഭം പറയുന്നതിനനുസരിച്ച് കുട്ടികൾ അവതരണം നടത്തുന്നു.

കുട്ടികൾക്ക് അവരെ തന്നെ കണ്ടെത്താനുള്ള വഴി തുറന്നുകൊടുക്കലാണ് ക്യാമ്പെന്ന്, ജ്വാല സ്റ്റേറ്റ് കോഡിനേറ്റർ ഡോ. ജെ ശൈലജ പറഞ്ഞു. 14 ജില്ലകളിലേയും ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ ഒത്തുചേരൽ മാർച്ച് പകുതിയോടെ തിരുവനന്തപുരത്ത് നടക്കും.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ സുനോജ് മാമോ, ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ ഫിറോസ് ഖാൻ എന്നിവരാണ് പരിശീലകർ. കൂട്ടികൾക്ക് പിന്തുണയുമായി സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ വി.വസീഫും ക്യാമ്പിൽ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News