നാന്‍ പെറ്റ മകന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

രക്തസാക്ഷി അഭിമന്യുവിന്‍റെ കഥ നാന്‍ പെറ്റ മകന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനമന്ത്രി ഡോ തോമസ് ഐസക് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

സജി.എസ്.പാലമേൽ ഒരുക്കുന്ന ചിത്രമാണ് ‘നാൻ പെറ്റ മകൻ’. 2012 ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോണാണ് അഭിമന്യുവായി അഭ്രപാളിയിലെത്തുക.

റെഡ്സ്റ്റാര്‍ മൂവിസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയവരും വേഷങ്ങളിലെത്തുന്നു. മഹാരാജാസിലും വട്ടവടയിലുമായിരുന്നു ചിത്രീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News