കോട്ടയത്ത് എന്‍ഡിഎയെ മറികടന്ന് സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ്; അമര്‍ഷവുമായി ബിജെപി-‍‍‍ആര്‍എസ്എസ് നേതൃത്വം

എൻഡിഎ യെ മറികടന്ന് കോട്ടയം ലോക്സഭാ സിറ്റിൽ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കേരളകോൺഗ്രസ് നേതാവ് പി സി തോമസ് രംഗത്ത്.

കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് പിസി തോമസ് തന്റെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങിയതായും കോട്ടയത്ത് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നതായി പിസി തോമസ് പറഞ്ഞു.

എൻ ഡി എ യുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ല. അതിനു മുമ്പെ കോട്ടയത്ത് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി പിസി തോമസ് തെരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങുകയാണ്. ബി ജെ പി – ആർ എസ് എസ് വിഭാഗത്തിന് ഇതിൽ അമർഷമുണ്ട്.

ബി ജെ പി – ആർ എസ് എസ് സംഘടനകളുടെ കേന്ദ്ര നേതാക്കളുമായി നേരിട്ടു ബന്ധമുള്ളതിനാൽ പ്രദേശിക തലത്തിലെ എതിർപ്പുകൾ പി സി തോമസ് കാര്യ മാാക്കുന്നില്ല.

എൻഡിഎയുടെ നിർദ്ദേശം അംഗീകരിച്ചാണ് കോട്ടയത്ത് പിസി തോമസിനെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്നാണ് പി സി തോമസിന്റെ വാദം

എൻഡിഎ സംസ്ഥാന നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുമ്പെ എല്ലാം സ്വയം പ്രഖ്യാപിക്കുന്ന പി സി തോമസ് ശൈലി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

മണ്ഡലത്തിൽ അരലക്ഷം വോട്ടിനപ്പുറം കടക്കാനാകാത്ത ചരിത്രമാണ് എൻ ഡി എ ക്കുള്ളതെങ്കിലും ശക്തമായ ത്രികോണ പോരാട്ടമുണ്ടാകുമെന്നാണ് പിസി തോമസ് ആണയിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News