ഒമ്പതുവയസു മാത്രം പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിന് 36കാരിയായ അമ്മായിക്കെതിരെ പോലീസ് കേസ്. മലപ്പുറത്തിന് തേഞ്ഞിപ്പാലത്താണ് സംഭവം.

കുട്ടിയുടെ അമ്മായിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുതത്. കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതി ലൈംഗികമായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഒരു ഡോക്ടറോട് ആൺകുട്ടി അമ്മായിയുടെ ലൈംഗിക പീഡനം തുറന്നു പറഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്.

കുട്ടിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഡോക്ടര്‍ വിവരം പോലീസിന് കൈമാറി. ഇതനുസരിച്ച് പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുകയായിരുന്നു.

36വയസ്സുകാരിയായ യുവതി കുട്ടിയെ കഴിഞ്ഞ കുറെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തി. ഇത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്തതായി ചൈല്‍ഡി ലൈന്‍ വ്യക്തമാക്കി.

നിരവധി തവണയാണ് കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയതെന്ന് പോലീസും വ്യക്തമാക്കി. ആൺകുട്ടിയുടെ വീടിനോട് ചേര്‍ന്ന വീട്ടിൽ താമസിച്ചിരുന്ന ബന്ധുവായ സ്ത്രീയാണ് കുറ്റക്കാരി.

ചൈല്‍ഡ് ലൈനില്‍ ഡോക്ടർ നല്‍കിയ വിവരം അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാൽ പീഡനവിവരം പുറംലോകം അറിഞ്ഞതോടെ ഇരു വീട്ടുകാരും തമ്മില്‍ വലിയ വഴക്കുണ്ടായി.

കുട്ടിയുടെ മൊഴി വരും ദിവസങ്ങളില്‍ പോലീസ് വീണ്ടും എടുക്കും.