ഒരു പ്രസവത്തിൽ നാല് കൺമണികൾ; നിനക്കാതെ ലഭിച്ച ഭാഗ്യത്തിൽ,മതിമറക്കുകയാണ് ഈ കുടുംബം

ഒരു പ്രസവത്തിൽ ലഭിച്ചത് നാല് കൺമണികൾ.. നിനക്കാതെ ലഭിച്ച ഭാഗ്യത്തിൽ,മതിമറക്കുകയാണ് ഒരു കുടുംബം.

കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ കൊച്ചു തുണ്ടിൽ വീട്ടിൽ അനഘ രതീഷ് ദമ്പതികൾക്കാണ് ഈ അപൂർവ്വ ഭാഗ്യം.

ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾക്ക് ലഭിച്ചത് നാല് പൊന്നോമനകൾ. മൂന്ന് വർഷം മുൻപാണ് ബി.എസ്.എഫ് ജവാനായ രതീഷും അനഘയും വിവാഹിതരാകുന്നത്.

ഭർത്താവിനൊപ്പം ജോലിസ്ഥലത്തായിരുന്ന അനഘ ഗർഭിണിയായതിനെ തുടർന്നാണ് നാട്ടിലെത്തിയത്. അടൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു പ്രസവം.

മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് കടിഞ്ഞൂൽ പ്രസവത്തിലൂടെ ഈ ദമ്പതികൾക്ക് ലഭിച്ചത്. അത്യപൂർവ്വമായ ഭാഗ്യത്തിൽ ദൈവത്തിന് നന്ദി പറയുകയാണീ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here