ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ്സ് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ്സ് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ്സിനെ നേരിടാന്‍ മൃദു ആര്‍എസ്എസ്സ് ആവുക എന്നതാണ് കോണ്‍ഗ്രസ്സ് നിലപാട്.

കേന്ദ്രത്തില്‍ അടിയുറച്ച മതേതര സര്‍ക്കാര്‍ വരണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശക്തിപ്പെടണമെന്നും കോടിയേരി പറഞ്ഞു.നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയാല്‍ തകരുന്ന പാര്‍ട്ടിയല്ല സി പി ഐ എമ്മെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

വര്‍ഗീയതയുടെയും സാമ്പത്തിക നായങ്ങളുടെയും കാര്യത്തില്‍ ഒരേ നിലപാടുള്ള പാര്‍ട്ടിയാണ് ബിജെപി യും കോണ്‍ഗ്രസ്സുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസ്സിനെ നേരിടാന്‍ മൃദു ആര്‍എസ്എസ് ആവുക എന്നതാണ് കോണ്‍ഗ്രസ്സ് നിലപാട്. കേന്ദ്രത്തില്‍ ബിജെപി ക്ക് ബദലായി ഉറച്ച മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.

അതിന് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശക്തിപ്പെടണം. ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ്സും ബിജെപിയും പാര്‍ലിമെന്റില്‍ ഇടതുപക്ഷ സാനിധ്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

പി ജയരാജനെയും ടി വി രാജേഷിനെയും സി ബി ഐ യെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കിയത് കോണ്‍ഗ്രസ്സും ബി ജെ പി യും ചേര്‍ന്നുള്ള രാഷ്ട്രീയ നീക്കമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സിപിഐഎമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് ശ്രമം. എന്നാല്‍ അക്രമത്തില്‍ നിന്ന് മാറി നില്‍ക്കണം എന്ന് പരസ്യമായി ആഹ്വനം ചെയ്ത പാര്‍ട്ടിയാണ് സിപിഐഎം എന്ന കാര്യം ജനങ്ങള്‍ക്ക് അറിയാം.

നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയാല്‍ തകരുന്ന പാര്‍ട്ടിയല്ല സി പി ഐ എം.അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരത്തില്‍ ഇടത് തരംഗം ഉണ്ടാകുമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here