കൃതി സാംസ്‌കാരികോത്സവത്തില്‍ താരമായി സുഗന്ധം പരത്തുന്ന നോവല്‍

കൊച്ചിയില്‍ നടക്കുന്ന കൃതി സാംസ്‌കാരികോത്സവത്തിലെ താരം ഒരു നോവലാണ്. പുസ്തകം തുറക്കുമ്പോള്‍ നാരക ഗന്ധം പരത്തുന്ന മഞ്ഞ നാരകമെന്ന നോവലാണ് ആ താരം.

ആശയത്തിലെ വ്യത്യസ്തത മാത്രമല്ല നോവലിനെ വേറിട്ടതാക്കുന്നതെന്ന് പുസ്തകം തുറക്കുമ്പോഴുള്ള നാരങ്ങ മണം സാക്ഷ്യപ്പെടുത്തുന്നു.

സുഗന്ധം പരത്തുന്ന നോവല്‍ എന്നെല്ലാം ആലങ്കാരിക ഭാഷയില്‍ ധാരാളം പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അത് പ്രായോഗിക തലത്തില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് റെക്ടസ് ക്രിയേറ്റീവ് എന്ന പുതു തലമുറയിലെ പ്രസാധകര്‍.

കൊച്ചി പള്ളുരുത്തി സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ സേവ്യര്‍ എഴുതിയ മഞ്ഞ നാരകം എന്ന നോവലാണ് അത്ഭുതകരമായ രീതിയില്‍ നാരക ഗന്ധം പരത്തുന്നത്. ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ആദ്യത്തെ സുഗന്ധം പരത്തുന്ന നോവലായിരിക്കും മഞ്ഞ നാരകമെന്ന് റെക്ടസ് അവകാശപ്പെടുന്നു.

നാരക ഗന്ധത്തിന്റെ രഹസ്യത്തെക്കുറിച്ച് റെക്ടസ് മാനേജിങ് പാര്‍ട്‌നര്‍ വിനയചന്ദ്രന്‍ വിശദീകരിച്ചു. ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത കെമിക്കലാണ് നാരക ഗന്ധത്തിനു വേണ്ടി ഉപയോഗിച്ചതെന്ന് വിനയചന്ദ്രന്‍ പറഞ്ഞു.

ഇനിയുമുണ്ട് നോവലിന് ഏറെ പ്രത്യേകതകള്‍.പ്രശസ്ത ഗ്രീക്ക് നോവലിസ്റ്റും ചിന്തകനുമായ നിക്കോസ് കസന്ത് സാക്കിസ് രചിക്കുന്ന നോവല്‍ എന്ന ഭാവനയിലാണ് താന്‍ മഞ്ഞ നാരകം എഴുതിയിരിക്കുന്നതെന്ന് സേവ്യര്‍ പറഞ്ഞു.

മഞ്ഞ നാരകത്തിന്റെ പ്രത്യേകത കേട്ടറിഞ്ഞ് നിരവധിപേര്‍ പുസ്തകം കാണാനും വാങ്ങാനുമായി കൃതി ഫെസ്റ്റിവലില്‍ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News