മലയാളികളുടെ ഗുപ്തന്റെ കയ്യില്‍ “സര്‍വ്വം താളമയം”

”ചൂടുള്ള ചായ ഊതി ഊതി കുടിക്കാനായിരുന്നു ഗുപ്തന് ഇഷ്ടം” മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും തകര്‍ത്തഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ജൂഹി ചൗളയുടെ കഥാപാത്രം മീര ഗുപ്തനെ കുറിച്ച് പറഞ്ഞത് മലയാളികള്‍ മറക്കാന്‍ ഇടയില്ല.

ബ്രൗണ്‍ നിറത്തിലുള്ള കുര്‍ത്തയിട്ട്, കവിതകളേയും കഥകളേയും സ്‌നേഹിച്ച, ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ, വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം വന്നുപോയ, ഒരുപാടു രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഗുപ്തനെ ചുറ്റിപറ്റി ആയിരുന്നു ഹരികൃഷ്ണന്‍സ് എന്ന ചിത്രം തന്നെ.

ഗുപ്തനെന്ന അഭിനേതാവിനേക്കാള്‍ സിനിമാ ലോകം അദ്ദേഹത്തെ അറിയുന്നത് രാജീവ് മോനോന്‍ എന്ന ഛായാഗ്രാഹകനായും സംവിധായകനും ആണ്. മണിരത്‌നത്തിന്റെ ബോംബെ, ഗുരു, കടല്‍ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ചത് രാജീവ് മേനോന്‍ ആയിരുന്നു.

ഛായാഗ്രാഹകനായി തെന്നിന്ത്യന്‍ സിനിമാലോകത്തെത്തിയ രാജീവ് മേനോന്‍ തന്റെ ആദ്യ സംരംഭമായ ‘മിന്‍സാരക്കനവി’ലൂടെ തന്നെ ഞെട്ടിച്ചിരുന്നു. പിന്നീട് മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം അദ്ദേഹം ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രവുമായി പ്രേക്ഷ മനസുകള്‍ ചേക്കേറി.

രണ്ടു ചിത്രങ്ങളിലും എ ആര്‍ റഹ്മാനായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. സംഗീതം കൊണ്ടും തിരക്കഥ കൊണ്ടും സൂപ്പര്‍ഹിറ്റുകളായിരുന്നു ഇവ രണ്ടും തമിഴിലെ എവര്‍ഗ്രീന്‍ ഹിറ്റുകള്‍.

ഒരു വലിയ ഇടവേളയ്ക്കു ശേഷം രാജീവ് മേനോന്‍ സംവിധാനം ചെയ്ത തമിഴ്ചിത്രം സര്‍വ്വം താളമയം’ വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ജി. വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപര്‍ണാ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ചിത്രത്തിനു വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത് എ ആര്‍. റഹ്മാനാണ്.

നീണ്ട 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം രാജീവ് മോനോന്‍ വീണ്ടും സംവിധായകന്റെ വേഷമണിഞ്ഞപ്പോള്‍, ആര്‍ട്ട് കഫേയോട് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു.

ആദ്യത്തെ രണ്ട് ചിത്രങ്ങളായ മിന്‍സാരക്കനവും, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നിട്ടും 18 വര്‍ഷത്തെ ഇടവേള എന്തിനെന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം അദ്ദേഹത്തിന് ഉണ്ട്.

ചെയ്യുന്ന സിനിമകളുടെ എണ്ണത്തെക്കാള്‍ അതിന്റെ ഗുണത്തില്‍ വിശ്വാസമുള്ള സംവിധായകന്‍ കൂടി ആണ് അദ്ദേഹം. എപ്പോഴും പാടി നടക്കുന്ന, കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയുടെ ഐഡന്റിറ്റി കൂടി ആണ്. അതിന്റെ ഉടയോന്‍ എ ആര്‍ റഹ്മാനും ആയിരിക്കും.

ആ പഴയ മദ്രാസ് സുഹൃത്തുക്കള്‍ വീണ്ടും ഒന്നിച്ചപ്പോള്‍ സര്‍വ്വം താളമയം എന്ന ചിത്രത്തില്‍ റഹ്മാന്‍ എന്ന പഴയ മദ്രാസ് സുഹൃത്തിന് വലിയ സ്വാധീനം ഉണ്ട്. സര്‍വ്വം താളമയം എന്ന പേര്‌പോലെ തന്നെ സംഗീതം കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ചിത്രത്തിന് , റഹ്മാന്‍ എന്ന സംഗീത സംവിധായകന് സ്വയം ചലഞ്ച് ചെയ്യാനുള്ള ഒരു അവസരം കൂടി ആയിരുന്നു.

കല, രാഷ്ട്രീയം കൂടി ആകുന്ന ഒരു കാലഘട്ടത്തില്‍ സര്‍വ്വം താളമയം കൃത്യമായും ജാതി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ട്. രാജീവ് മേനോന്‍ എന്ന സംവിധായകന് വീണ്ടും എത്തുമ്പോള്‍ ഒരു സ്വയം തിരുത്തലിന് തയ്യാറാകാതെ എത്താനാകുമായിരുന്നില്ല. അധികം വൈകാതെ മലയാളത്തില്‍ ഒരു ചിത്രം എടുക്കണെമന്ന് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ട് കഫേയില്‍ സംവിധായകന്‍ രാജീവ് മോനോനും നടി അപര്‍ണ്ണാ ബാലമുരളിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News