ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി; ഉത്സവത്തോടനുബന്ധിച്ചുള്ള കലാസന്ധ്യ പദ്മശ്രീ ഭരത് മമ്മൂട്ടി നിര്‍വഹിച്ചു

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി.കാപ്പുകെട്ടി ആറ്റുകാലമ്മയെ കുടിയിരുത്തിയതോടെയാണ് പത്ത് ദിവസത്തെ ഉത്സവത്തിന് തുടക്കമായത്.

ഉത്സവത്തോടനുബന്ധിച്ചുള്ള കലാസന്ധ്യയുടെ ഉദ്ഘാടനം പദ്മശ്രീ ഭരത് മമ്മൂട്ടി നിർവഹിച്ചു.ഈ മാസം 20നാണ് ലോക പ്രശ്സതമായ ആറ്റുകാൽ പൊങ്കാല.

കുംഭമാസത്തിലെ കാർത്തിക നക്ഷത്രമായ ഇന്നലെ കാപ്പുകെട്ടി പാടി ദേവിയെ കുടിയിരുത്തിയതോടെയാണ് പത്ത് ദിവസത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമായത്.

ഇനിയുള്ള പത്തുനാൾ നഗരത്തിലെങ്ങും മന്ത്രങ്ങളും ദേവീസ്തുതികളും കലാപരിപാടികളുമായിരിക്കും. ഈ മാസം 20നാണ് ലോക പ്രശ്സമായ ആറ്റുകാൽ പൊങ്കാല.

വൈകീട്ട് 6.30ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഉത്സവത്തോടനുബന്ധിച്ചുള്ള കലാസന്ധ്യയുടെ ഉദ്ഘാടനം പദ്മശ്രീ ഭരത് മമ്മൂട്ടി നിർവഹിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ പൊങ്കാല പ്രവർത്തനങ്ങൾ വിലയിരുത്താൻ ക‍ഴിഞ്ഞ ദിസം യോഗം ചേർന്നു.ഇത്തവണ ഗിന്നസ്സുകാരും സ്ത്രീ പങ്കാളിത്തം തിട്ടപ്പെടുത്താനെത്തുന്നുണ്ട്.

10 വർഷങ്ങൾക്ക് ശേഷമാണ് ഗിന്നസ് സംഘം പൊങ്കാലയിലെ സ്ത്രീ പങ്കാളിത്തത്തിന്‍റെ കണക്കെടുക്കാനായി എത്തുന്നത്.

20ന് രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാകുന്നത്.

ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദിക്കുന്നത്. അന്ന് രാത്രി കുത്തിയോട്ടം ചൂരൽക്കുത്ത് നടക്കും. തുടർന്ന് ദേവിയുടെ പുറത്തെ‍ഴുന്നള്ളത്ത് ക‍ഴിഞ്ഞ് 21ാം തീയതി കുരുതിധർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.

തിരുവനന്തപുരം നഗരവും പൊങ്കാലയെ വരവേൽക്കാനായി ഒരുങ്ങുകയാണ്. നഗരത്തിന്‍റെ ഇരു വീഥികളും പൊങ്കാലയ്ക്കായുള്ള ചട്ടികളും കലങ്ങളും കൈയ്യടിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News