
ന്യൂഡൽഹി: ന്യൂഡൽഹിയിൽ വീണ്ടും തീപിടിത്തം. പശ്ചിംപുരിയിലെ ചേരിക്കാണ‌് തീപിടിച്ചത‌്. പുലർച്ചെ രണ്ട‌് മണിക്കാണ‌് സംഭവം.
200 കുടിലുകൾ കത്തിനശിച്ചു. തീ പടരുന്നത‌് കണ്ട‌് ആളുകൾ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു സ‌്ത്രിക്ക‌് പരിക്കുണ്ട‌്.
ഷോർട്ട‌് സർക്യൂട്ടാണ‌് അപകട കാരണമെന്നാണ‌് പ്രാഥമിക വിവരം. 26 ഫയർഫോഴ‌്സ‌് യൂണിറ്റുകൾ ചേർന്ന‌് രണ്ട‌് മണിക്കൂർ ശ്രമിത്തിനെടുവിലാണ‌് തീ നിയന്ത്രണ വിധേയമാക്കിയത‌്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here