റഫേല്‍ ഇടപാട്: സിഎജി റിപ്പോര്‍ട്ടും ചോര്‍ത്തി കേന്ദ്ര സര്‍ക്കാര്‍; രാജ്യസഭയില്‍ വച്ച് നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ദേശീയ മാധ്യമങ്ങള്‍ക്ക്

എന്‍ഡിഎ ഭരണകാലത്തെ എറ്റവും വലിയ അ‍ഴിമതികളിലൊന്നായ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ട് അവസാന ദിനമായ ഇന്ന് രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു.

ഇടപാടിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് സിഎജിയുടേത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഭയില്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നതിനും മുന്നേ ദേശീയ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

12 മണിക്ക് മാത്രമാണ് റിപ്പോര്‍ട്ട് ലോക്സഭയ്ക്ക് സമര്‍പ്പിക്കുന്നത് എന്നാല്‍ 11 മണി മുതല്‍ തന്നെ ദേശീയ മാധ്യമങ്ങള്‍ ഇതിന്‍റെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചുകൊണ്ട് രംഗത്തുവന്നു. ഇത് സഭയുടെ പരമാധികാരത്തിന്‍റെ ലംഘനമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here