ആലുവ പെരിയാറിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്. പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ്കെട്ടിയ ശേഷം കരിങ്കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപ്പെടുത്തിയ ശേഷമോ അബോധാവസ്ഥയിലോ പുഴയിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയാനുളള അന്വേഷണത്തിലാണ് പൊലീസ്.
ഇന്നലെ രാത്രിയോടെയാണ് ആലുവ മംഗലപുഴ പാലത്തിനടുത്ത് വിൻസെഷൻ സെമിനാരിയുടെ കടവിൽ, കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടത്.
പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞുകെട്ടിയ ശേഷം കരിങ്കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
പൊലീസെത്തി കരയിലെത്തിച്ചതോടെ മൃതദേഹം യുവതിയുടേതെന്ന് സ്ഥിരീകരിച്ചു. ഏകദേശം മുപ്പതിനും 40നുമിടയിൽ പ്രായവും 154 സെന്റിമീറ്റർ ഉയരുവുള്ള യുവതിയുടെ വായില്‍ തുണി തിരുകിയ നിലയിലായിരുന്നു.
ലെഗിൻസും ടി ഷർട്ടുമാണ് ധരിച്ചിരുന്നത്. കൊലപ്പെടുത്തിയ ശേഷമോ അബോധവസ്ഥയിലോ ആകാം മൃതദേഹം പുഴയിൽ തള്ളിയതെന്ന് കരുതുന്നു. ഒന്നിൽ കൂടുതൽ ആളുകൾ കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ആലുവ റൂറൽ എസ്.പി രാഹുൽ ആർ നായറുടെ നേതൃത്വത്തിൽ ഫോറൻസിക് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
40 കിലോയോളം ഭാരമുളള കരിങ്കല്ല് കൊണ്ട് കെട്ടിയിരുന്നതിനാല്‍ വളരെ ദൂരത്ത് നിന്നല്ല മൃതദേഹം ഒഴുകിയെത്തിയതെന്നാണ് പൊലീസ് നിഗമനം. സമീപദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.