പത്തര മാറ്റ് മാറ്റവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; പുതിയ പത്ത് നൂതന സംവിധാനങ്ങള്‍ക്ക് തുടക്കമായി

പത്തര മാറ്റ് മാറ്റവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകുന്ന ലിനാക് ബ്ലോക്ക് മുതല്‍ പുതിയ വെബ് പോര്‍ട്ടല്‍ വരെ10 നൂതന സംവിധാനങ്ങള്‍ക്കാണ് തുടക്കമായത്.

മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ സെന്റര്‍ ശക്തിപ്പെടുത്തും. ഒപ്പം സ്ഥാപിക്കുന്ന എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി നൂതന റേഡിയേഷന്‍ ചികിത്സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനായി ലിനാക് ബ്ലോക്ക്, ക്യാന്‍സര്‍ രജിസ്ട്രി, ന്യൂറോ സര്‍ജറി ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍, സമ്പൂര്‍ണ ഡിജിറ്റല്‍ എക്സ്റേ, നവീകരിച്ച വാര്‍ഡ് 22, പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകള്‍, രണ്ടാമത്തെ മെഡിസിന്‍ ഐ.സി.യു., പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി, പുതിയ വെബ് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനമാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ചത്.

മെഡിക്കല്‍ കോളേജില ക്യാന്‍സര്‍ സെന്റര്‍ ശക്തിപ്പെടുത്തുമെന്നും ഇവിടെ സ്ഥാപിക്കുന്ന എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. 35 ഓളം പുതിയ സംവിധാനങ്ങളാണ് പ്രവര്‍ത്തനസജ്ജമാകുന്നത്.

നിലവില്‍ തുടക്കമായ 10 സംവിധാനങ്ങള്‍ക്ക് പുറമെ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച 717 കോടിയുടെ മാസ്റ്റര്‍ പ്ലാനിലെ പദ്ധതികളും യാഥാര്‍ത്ഥ്യമായി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News