പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി റാലി

പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി റാലി. സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു റാലി. റാലിക്ക് കോണ്‍ഗ്രസും പിന്തുണ നല്‍കി. ബിജെപിയുടെ നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നതെന്ന് റാലിയില്‍ സംസാരിച്ചുകൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മമത ബാനര്‍ജിക്കും ചന്ദ്രബാബു നായിഡുവിനും പിന്നാലെയാണ് അരവിന്ദ് കേജ്രിവാളും ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിരയ്ക്ക് വേദി ഒരുക്കിയത്. സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച റാലിക്ക് 15ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയുമായെത്തി.

പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരായ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. സമാജ് വാദിപാര്‍ട്ടി, എല്‍ജെഡി,സിപിഐ, ആര്‍എല്‍ഡി,ഡിഎംകെ,ജെഡിഎസ്, തുടങ്ങിയ പാര്‍ട്ടികളും പിന്തുണ നല്‍കി.

ബിജെപി വിമത എം പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത് ബിജെപിയുടെ നിയമങ്ങളാണെന്ന് പിന്തുണയുമായെത്തിയ സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here