കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും അകമഴിഞ്ഞ് സംഭാവനകള്‍ നല്കാനൊരുങ്ങി യുഎഇ

കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും അകമഴിഞ്ഞ് സംഭാവനകള്‍ നല്കാന്‍ യുഎഇ തയ്യാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും. പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചMansour bin Zayed Al Nahyanയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിണറായി വിജയനെയും പ്രതിനിധി സംഘത്തെയും ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്റെ കൊട്ടാരത്തില്‍ സ്വീകരിച്ചു.

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം താല്പര്യപൂര്‍വ്വം മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞു. കേരളവും യുഎഇയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ബന്ധം ഷെയ്ഖ് മന്‍സൂര്‍ പ്രത്യേകം എടുത്തുപറഞ്ഞു.

തന്റെ കുടുംബവും കേരളവും തമ്മില്‍ സവിശേഷമായ ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തെക്കുറിച്ചും കേരളത്തില്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു.

വളരെ താല്പര്യപൂര്‍വ്വം ഇക്കാര്യങ്ങള്‍ കേട്ട് ഷെയ്ഖ് മന്‍സൂര്‍ കേരളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് അറിയിച്ചു. അതോടൊപ്പം കൃഷി , ആരോഗ്യം , ഊര്‍ജ്ജം , ടൂറിസം എന്നീ നാല് പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് ഷെയ്ഖ് മന്‍സൂര്‍ പറഞ്ഞു.

കേരളത്തിന്റെ വികസനമെന്നത് യുഎഇയുടെ വികസനം പോലെയാണ് ഞങ്ങള്‍ കാണുന്നത്. കേരളവുമായി അത്രത്തോളം ബന്ധമാണ് യു എ ഇ ക്ക് ഉള്ളത്.

കേരളത്തിന്റെ കുന്നിന്‍പുറങ്ങള്‍ കാണാന്‍ തനിക്ക് അതിയായ താല്‍പര്യമുണ്ടെന്ന് പര്‍വതാരോഹണത്തില്‍ ഏറെ താല്‍പ്പര്യമുള്ള ശൈഖ് മന്‍സൂര്‍ പറഞ്ഞു. കേരളത്തിന്റെ നിക്ഷേപ നിധിയില്‍ നിക്ഷേപം നടത്താന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി താല്പര്യം പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here