യുഎഇ അധികൃതര്‍ക്ക് മുന്നില്‍ അര ഡസനോളം നിക്ഷേപ പദ്ധതികള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ നിക്ഷേപ നിധിയില്‍ നിക്ഷേപം നടത്താന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടറും അബുദാബി ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിണറായി വിജയന്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചത്.

അര ഡസനോളം നിക്ഷേപ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു. പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് പാര്‍ക്ക്, സ്‌പൈസ് പാര്‍ക്ക്, ഡിഫന്‍സ് പാര്‍ക്ക്, എയറോസ്‌പേസ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക് എന്നീ പദ്ധതികളെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന അനുഭാവപൂര്‍വം കേട്ട ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. നേരിട്ടുള്ള നിക്ഷേപങ്ങളുടെ സാധ്യതയും മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതരെ ധരിപ്പിച്ചു. ഇക്കാര്യങ്ങള്‍ പഠിക്കാന്‍ എത്രയും പെട്ടെന്ന് തന്നെ ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ഷെയ്ഖ് ഹമദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here