പ്രളയത്തില്‍ മുങ്ങിപ്പോയ മണിയുടെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ക്ക് പുതു ജീവന്‍ നല്‍കി ചാലക്കുടിക്കാര്‍

കലാഭവന്‍ മണിയുടെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ആ ഓട്ടോ കഴിഞ്ഞ പ്രളയകാലകത്തു വെള്ളം കയറി നശിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഒരു സ്മാരകം തന്നെയായിരുന്നു ആ ഓട്ടോ. മണല് കയറി ,വളരെ മോശം അവസ്ഥയില്‍ കിടക്കുന്ന ആ ഓട്ടോയുടെ രൂപം കണ്ടാല്‍ ആ വലിയ മനുഷ്യന്റെ മനുഷ്യന്റെ ഓര്‍മ്മകള്‍ ഇന്നും പേറി ജീവിക്കുന്നവരുടെ ചങ്കൊന്നു പാളും.

മണിയോട് മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന കാര്യം പണവും പ്രശസ്തിയും വന്നപ്പോഴും അദ്ദേഹം കഷ്ടപ്പാടിന്റെ കാലത്തു കൂടെ നിന്ന ഒന്നിനെയും മറന്നില്ല എന്നത് തന്നെയാണ്.

എല്ലാത്തിനെയും അദ്ദേഹം ചേര്‍ത്ത് നിര്‍ത്തി. ചാലക്കുടിയില്‍ ഓട്ടോ ഓടിച്ചിരുന്ന നടന്നിരുന്ന ആ പഴയ കുലിപണിക്കാരന്റെ മകന്‍ തന്നെയാണ് താനിപ്പോഴും എന്ന ചിന്ത അദേഹത്തിനു ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാകണം ഒരിക്കല്‍ അന്നം തന്ന ആ മുചക്രത്തെ അദ്ദേഹം പൊന്നു പോലെ കൊണ്ട് നടന്നത്, സിനിമ നടനായ ശേഷവും അദ്ദേഹത്തിന് സ്വന്തമായി ഒരു ഓട്ടോ ഉണ്ടായിരുന്നു.

സിനിമയില്‍ വന്നതിനു ശേഷവും സമയം കണ്ടെത്തി മണി തന്റെ ഓട്ടോ എടുത്തു ചാലക്കുടി ആശുപത്രി മുക്കില്‍ വന്നു ഓട്ടോ സ്റ്റാന്‍ഡില്‍ ഇട്ടു ആളുകളെ സൗജന്യമായി സവാരി നടത്തിയിരുന്നു.

ഈ ഓട്ടോയാണ് ചാലക്കുടിയില്‍ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് വൃത്തിയാക്കി എടുത്തത്
പ്രളയത്തില്‍ ചാലക്കുടി പുഴ കരകവിഞ്ഞപ്പോള്‍ മണിയുടെ വീടും കാറും മുങ്ങി പോയിരുന്നു. ഒരു പക്ഷെ മണി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ പ്രളയം വന്നപ്പോള്‍ സഹായത്തിന് ഏറ്റവും ആദ്യം ഉണ്ടാകുക മണി തന്നെ ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News