സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്‌ക്ക് ഇന്ന് തുടക്കമാകും. എല്‍.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിന്‌ മുന്നോടിയായിട്ടാണ് ജാഥ നടത്തുന്നത്.

വൈകീട്ട്‌ നാലിന്‌ പൂജപ്പുര മൈതാനിയില്‍ സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്‌ഘാടനം ചെയ്യും. എല്‍.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിന്‌ ഒദ്യോഗികമായ തുടക്കം കുറിച്ചാണ് കേരള സംരക്ഷണ യാത്രക്ക് സമാരംഭം കുറിക്കപ്പെടുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നായകനായ തെക്കന്‍ മേഖലാ ജാഥയും , സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നായകനായ വടക്കന്‍ മേഖലാ ജാഥയുമാണ് പര്യടനം നടത്തുക.

ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ… വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം”’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ്‌ മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്‌.

മാര്‍ച്ച്‌ രണ്ടിന്‌ തൃശൂരില്‍ നടക്കുന്ന മഹാറാലിയോടെ ജാഥകള്‍ സമാപിക്കും. കോടിയേരി ബാലകൃഷ്‌ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ വൈകീട്ട്‌ നാലിന്‌ പൂജപ്പുര മൈതാനിയില്‍ സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഇന്ന് വൈകിട്ട് നാലിന് പൂജപ്പുര മെതാനിയില്‍ ഉദ്‌ഘാടനം ചെയ്യും.

ഫെബ്രുവരി 16 ന് വടക്കന്‍ മേഖലാ ജാഥയുടെ ഉതാഘാടനം കാസര്‍കോട്ട്‌ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സ: സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും.

പൂജപ്പുര മൈതാനിയില്‍ നടക്കുന്ന തെക്കന്‍ മേഖലാ ജാഥയുടെ ഉദ്‌ഘാടന സമ്മേളനത്തില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,ജനാതാദള്‍ നേതാവ് ഡോ.എ.നീലലോഹിത ദാസന്‍ നാടാര്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി ,കേരളാ കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസ്‌ , ലോക്‌ താന്ത്രിക്‌ ജനതാദള്‍ നേതാവ് ചാരുപാറ രവി (ഐ.എന്‍.എല്‍) നേതാവ് കാസിം ഇരിക്കൂര്‍ ,(ജനാധിപത്യ കേരള കോണ്‍ഗ്രസ്‌) നേതാവ് ഫ്രാന്‍സിസ്‌ ജോര്‍ജ്‌ , (കേരള കോണ്‍ഗ്രസ്‌.ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള എന്നിവര്‍ പ്രസംഗിക്കും.