അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് നാളെ തുടക്കമാവും

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് നാളെ തിരുവനന്തപുരത്ത് തുടക്കമാവും. ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലത്തപ്പെടുത്തുക, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോൺക്ളേവ് സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവിന്‍റെ ഔപചാരിക ഉദ്ഘാടനം 16ന് ഗവര്‍ണര്‍ പി. സദാശിവം നിർവഹിക്കും.

ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാരീതികള്‍ ലോകത്തിന് പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ഇതിലൂടെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലത്തപ്പെടുത്തുക, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ കൈവരിക്കുക എന്നീവയാണ് സർക്കാർ ലക്ഷ്യം.

15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ക്ലേവിന്‍റെ ഔപചാരികമായ ഉദ്ഘാടനം 16ന് ഗവര്‍ണര്‍ പി. സദാശിവവും 19ന് സമാപന സമ്മേളനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ഉദ്ഘാടനം നിര്‍വഹിക്കും.

നാലു ദിവസം നീണ്ടുനില്കുന്ന ആരോഗ്യ എക്‌സ്‌പോയാണ് ആയുഷ് കോണ്‍ക്ലേവിന്‍റെ പ്രധാന ആകര്‍ഷണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

2000 പ്രതിനിധികള്‍, വിദഗ്ദ്ധ ഗവേഷകര്‍, വ്യവസായ മേഖലയിലെ വിദഗ്ദ്ധര്‍, സര്‍ക്കാര്‍/സ്വയംഭരണ ഏജന്‍സികള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പ്, കൃഷി തുടങ്ങിയ വകുപ്പുകളുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സ്റ്റേറ്റ് മെഡിസിനില്‍പ്ലാന്റ് ബോര്‍ഡ്, ആരോഗ്യ സര്‍വ്വകലാശാല തുടങ്ങിയ ഏജന്‍സികളുടെയും പങ്കാളിത്തവും കോണ്‍ക്ലേവിലുണ്ട്.

കേരളത്തെ അറിയാനുള്ള ഈ സുവർണാവസരത്തിനൊപ്പം എല്ലാ ദിവസവും കലാപരിപാടികളും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News