തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം  വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു. ചാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നിൽ നടന്ന പ്രതിഷേധ ജ്വാലയിൽ ജീവനക്കാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

റാഫേൽ പോലെ വലിയ അഴിമതിയാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിലുടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുന്‍ സ്പീക്കര്‍ എം.വിജയകുമാർ ആരോപിച്ചു.

വിമാനത്താവളം വാങ്ങാനെത്തുന്നവരുടെ പ്രധാന ലക്ഷ്യം ഭൂമി സ്വന്തമാക്കുകയെന്നുള്ളത് മാത്രമാണെന്ന് വി എം സുധീരൻ പറഞ്ഞു. ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 16ന‌് ടെൻഡർ തുറക്കും. പതിനെട്ടിനാണ‌് ടെക‌്നിക്കൽ ബിഡ‌്‌.

28നുള്ളിൽ ലേല നടപടികൾ പൂർത്തിയാക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ വസ്തു വകകൾ വിലയിരുത്താനെത്തിയ കേന്ദ്രസർക്കാർ സംഘത്തെ ജീവനക്കാർ തടഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News