ബംഗുളൂരു : കേരളത്തില്‍ നിന്നും കാണാതായ, ജയ്നയെ,കാമുകനൊപ്പം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതരമതസ്ഥനായ കാമുകനൊപ്പം ജസ്നയെ കണ്ടെത്തിയെന്നും ബെംഗുളൂരുവിനെ ജിഗിണിയിലാണ് ഇരുവരും താമസിക്കുന്നതുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവിടെ മറ്റൊരു പേരിലാണ് ഇരുവരും താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
മലയാളിയായ കടക്കാരനാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും ജസ്നയെ തിരിച്ചറിഞ്ഞത്. ഇയാള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ, ഇവര്‍ അവിടെ നിന്നും പെണ്‍കുട്ടി മാറിയെന്നും റിപ്പോട്ടുകള്‍ പറയുന്നു.

ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കടയ്ക്കു മുന്നിലൂടെ പോയപ്പോള്‍ ജസ്നയെന്ന് കരുതുന്ന ഈ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ അയാള്‍ മൈാബൈലില്‍ പകര്‍ത്തിയിരുന്നു.

ഇക്കാര്യം മനസ്സിലാക്കിയ പെണ്‍കുട്ടി പിന്നീട് അതുവഴി വന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.