റയലിന് ‘വാര്‍’ ആനുകൂല്യം; ബൊറൂസിയയെ ഞെട്ടിച്ച് ടോട്ടനം

ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ അറുനൂറാം മത്സരത്തില്‍ അയാക്‌സിനെതിരെ ജയവുമായി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്.

വാറിലൂടെ അയാക്‌സിന് ഗോള്‍ നിഷേധിക്കപ്പെട്ട മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. സ്വന്തം മൈതാനത്ത് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിട്ട ടോട്ടനം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയിച്ചുകയറി.

ആദ്യപകുതിയില്‍ റയലിനെ നിഷ്പ്രഭരാക്കി കളം നിറഞ്ഞ അയാക്‌സിന്, നിര്‍ഭാഗ്യം കൊണ്ടുകൂടിയാണ് സ്വന്തം മൈതാനത്ത് തോല്‍വി വഴങ്ങേണ്ടി വന്നത്. നിക്കോള ടഗ്ലിയാഫിക്കോ അയാക്‌സിനായി ഹെഡറിലൂടെ നേടിയ ഗോള്‍ റഫറി വിഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ ഓഫ് സൈഡാണെന്ന് കാട്ടി നിഷേധിച്ചിരുന്നു.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം അറുപതാം മിനിട്ടില്‍ കരിം ബെന്‍സേമ റയലിനെ മുന്നിലെത്തിച്ചെു. വിനീഷ്യസ് ജൂനിയറിന്റെ പാസ് മനോഹരമായൊരു സ്ട്രൈക്കിലൂടെ ബെന്‍സേമ വലയിലെത്തിക്കുകയായിരുന്നു. 15 മിനിട്ടിന് ശേഷം ഹക്കിം സിയെച്ചിലൂടെ അയാക്‌സ് ഗോള്‍ മടക്കി. കളിയുടെ അവസാന നിമിഷത്തില്‍ മാര്‍ക്കോ അസെന്‍സിയോയാണ് റയലിന്റെ വിജയഗോള്‍ കണ്ടെത്തിയത്.

മറ്റൊരു മത്സരത്തില്‍ ആദ്യപകുതിയിലെ താരതമ്യേന നിരാശാജനകമായ പ്രകടനത്തിന് ശേഷം രണ്ടാം പകുതിയിലെ ഉജ്വല നീക്കങ്ങളിലൂടെ ടോട്ടനം ജര്‍മ്മന്‍ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ ഞെട്ടിച്ചു.

സ്വന്തം മൈതാനത്തെ ആദ്യപാദ വിജയം ടോട്ടനം ആഘോഷമാക്കിയത് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു. രണ്ടാം പകുതിയില്‍ സണ്‍ ഹ്യൂങ് മിന്‍ (47), യാന്‍ വെര്‍ട്ടോംഗന്‍ (83), ഫെര്‍ണാണ്ടോ ലൊറന്റെ (86) എന്നിവരാണ് ഗോളുകള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News