അറബ് ലോകത്ത് ശ്രദ്ധനേടി മുഖ്യമന്ത്രി പിണറായിയുടെ സന്ദര്‍ശനവും പൊതുപരിപാടികളും; സന്ദര്‍ശനത്തിന് വന്‍പ്രാധാന്യം നല്‍കി അറബ് ദേശീയ മാധ്യമങ്ങളും ടെലിവിഷന്‍ മാധ്യമങ്ങളും

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനവും പൊതുപരിപാടികളും അറബ് ലോകത്ത് ശ്രദ്ധനേടുന്നു. അറബ് ദേശീയ മാധ്യമങ്ങളും ടെലിവിഷന്‍ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് പിണറായി വിജയന്റെ സന്ദര്‍ശനത്തിന് നല്‍കിയത്.

യുഎഇയിലെ ഭരണാധികാരികളുമായും ഉന്നത സര്‍ക്കാര്‍ പ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. അറബ് ദേശീയ മാധ്യമങ്ങളും ടെലിവിഷന്‍ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് ഈ കൂടിക്കാഴ്ചകള്‍ക്ക് നല്‍കിയത്.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് അറബ് മാധ്യമങ്ങള്‍ കണ്ടത്.

യുഎഇയില്‍ ഏറ്റവും പ്രചാരമുള്ള അറബ് പത്രമായ അല്‍ ഇത്തിഹാദ് ഈ കൂടിക്കാഴ്ചയെ പ്രധാനപ്പെട്ട സംഭവമായി എടുത്തു പറഞ്ഞു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടറും അബുദാബി ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയും ഏറെ പ്രധാനമായിരുന്നു.

അബുദാബിയിലെ അഡ്നോക് ആസ്ഥാനത്ത് വെച്ച് സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ചകള്‍ എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ പ്രമുഖമായ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ആയ ഗള്‍ഫ് ന്യൂസും ഖലീജ് ടൈംസും വലിയ ഒരു ഭാഗം തന്നെ മുഖ്യമന്ത്രിയുടെ സന്ദര്‍ശന വാര്‍ത്തകള്‍ക്കായി നല്‍കി.

കേരളത്തോടുള്ള അറബ് ജനതയുടെ സ്‌നേഹവായ്പ് കൂടി വ്യക്തമാക്കുന്നതാണ് അറബ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News