മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ വെട്ടിനുറുക്കി

മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ വെട്ടിനുറുക്കി. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് പഞ്ചാബ് ലുധിയാനയില്‍. കൊലപാതകത്തെ തുടര്‍ന്ന് 62കാരമായ ഛോട്ടാസിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.

40 വയസുള്ള മകന്‍ രജ്വിന്ദര്‍ സിംഗിനെയാണ് ഇയാള്‍ ദാരുണമായി കൊന്നത്.ഉറങ്ങിക്കിടന്ന മകനെ തലക്കടിച്ച് കൊന്ന ശേഷം ശരീരം ചെറുകഷണങ്ങളാക്കി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ തള്ളുകയായിരുന്നു.

ഛോട്ടാസിംഗിന്റെ അനന്തരവനാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.രജ്വിന്ദര്‍ സിങിന്റെ ഭാര്യ ജസ്വീറുമായി പ്രതിയായ പിതാവിന് അടുപ്പമുണ്ടായിരുന്നു. ഇതറിഞ്ഞ മകന്‍ അച്ഛനുമായി വഴക്കിടുകയും തുടര്‍ന്ന് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഛോട്ടാസിങിനെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here