ഷുക്കൂര്‍ കേസ് വിചാരണ; വ്യക്തതയില്ലാതെ സിബിഐ

കണ്ണൂര്‍: ഷുക്കൂര്‍ കേസില്‍ വിചാരണ സംബന്ധിച്ച് വ്യക്തതയില്ലാതെ സിബിഐ.

നേരത്തെ വിചാരണ തലശ്ശേരി കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട സിബിഐ ഇപ്പോള്‍ നിലപാട് മാറ്റി. തലശ്ശേരിയില്‍ നിന്നും എറണാകുളം സി ജെ എം കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് സി ബി ഐ അഭിഭാഷകന്‍ കോടതിയില്‍ വാക്കാല്‍ ആവശ്യപ്പെട്ടത്.

വിചാരണ എവിടെയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ ഫെബ്രുവരി 19ന് തീരുമാനം പറയാമെന്ന് കോടതി അറിയിച്ചു.

ഷുക്കൂര്‍ കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി സി ബി ഐ കുറ്റപത്രം പരിശോധിക്കുന്ന ഘട്ടത്തിലാണ് വിചാരണ എറണാകുളത്തേക്ക് മാറ്റണമെന്ന് സി ബി ഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. വിചാരണ തലശ്ശേരിയില്‍ വേണമെന്ന മുന്‍ നിലപാടില്‍ നിന്നാണ് സി ബി ഐ മലക്കം മറിഞ്ഞത്.

കേസ് ഫെബ്രുവരി 19 ന് പരിഗണിക്കുമ്പോള്‍ വ്യക്തത വരുത്താമെന്ന് കോടതി അറിയിച്ചു.

പി ജയരാജന്‍,ടി വി രാജേഷ് ഉള്‍പ്പെടെ 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. സി ബി ഐ ചാര്‍ത്തിയ ഗൂഢാലോചന കുറ്റം തെളിയിക്കുന്ന സാക്ഷികളും തെളിവുകളും കുറ്റപത്രത്തില്‍ ഇല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ താല്പര്യത്താല്‍ പ്രതി ചേര്‍ക്കപ്പെട്ടതാണെന്നും ഹര്‍ജിയില്‍ പറയുന്നു.വിടുതല്‍ ഹര്‍ജി അംഗീകരിക്കരുതെന്നും അഭിപ്രായം അറിയിക്കാന്‍ സമയം അനുവദിക്കണമെന്നും സി ബി ഐ അഭിഭാഷകന്‍ വാദിച്ചു.ഫെബ്രുവരി 19 ന് കേസ് പരിഗണിക്കുമ്പോള്‍ ഈ കാര്യത്തിലും കോടതി തീരുമാനം എടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News