നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ മൂന്ന്ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍.സംഘപരിവാര്‍ പ്രവര്‍ത്തകരായ ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നിവരരാണ് പിടിയിലായത്.

തിരുവനന്തപുരം റയില്‍വ്വേസ്റ്റഷന് മുന്നില്‍ നിന്നാണ് അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ കേസിലെ മുഖ്യപ്രതി പ്രവീണ്‍ തേരത്തെ പിടിയില്‍ ആയിരുന്നു.

പ്രവീണിനൊപ്പം മറ്റൊരു പ്രതിയായ നെടുമങ്ങാട് സ്വദേശി ശ്രീജിത്തിനേയും പോലീസ് അന്നേ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സ്റ്റേഷനില്‍ ബോംബെറിഞ്ഞ കേസില്‍ ഇതുവരെ പന്ത്രണ്ട് പേരും നെടുമങ്ങാട്ട് ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയിതില്‍ 28പേരും പിടിയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News