വര്‍ഗീയതയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് കേരള സംരക്ഷണ യാത്ര നടത്തുന്നതെന്ന് കോടിയേരി; കേരളത്തെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ വൈകാതെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരും

തിരുവനന്തപുരം: വര്‍ഗീയതയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് കേരള സംരക്ഷണ യാത്ര നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിജെപി സര്‍ക്കാര്‍ കേരളത്തിന് അവകാശപ്പെട്ട വിഹിതം പോലും തരുന്നില്ലെന്നും കേരളത്തെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ വൈകാതെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരെ വിജയിപ്പിച്ചു വിട്ടാല്‍ അവര്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമെന്ന് എന്താണ് ഉറപ്പെന്നും കോടിയേരി ചോദിച്ചു. കേരളത്തില്‍ ഇടതുപക്ഷ തരംഗവും ഉണ്ടായതുകൊണ്ട് മാത്രമാണ് 2004ലെ വാജ്‌പേയി സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിഞ്ഞതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News