കനയ്യകുമാറിന് സാമൂഹ്യ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്; ദുഷ്പ്രചരണങ്ങളില്‍ സംഘപരിവാരങ്ങള്‍ക്കും ഡോക്ടറേറ്റ്

ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരനായകന്‍ കനയ്യകുമാര്‍ ഇനി ഡോക്ടര്‍ കനയ്യകുമാര്‍. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചത്.

2011ലാണ് കനയ്യകുമാര്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എംഫില്‍പിഎച്ച്ഡി കോഴ്‌സിന് ചേരുന്നത്. കോഴ്‌സിനിടയിലാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനായത്.

മോഡി സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സര്‍വ്വകലാശാലയ്ക്കകത്തും പുറത്തും കനയ്യകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ അദ്ദേഹത്തെ സംഘ പരിവാറിന്റെ കണ്ണിലെ കരടാക്കി.

കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ അതിന് പ്രതികാരം വീട്ടിയത്. ഒപ്പം തന്നെ കനയ്യകുമാറിനെതിരെ വ്യക്തിപരമായും ആക്ഷേപങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അഴിച്ചുവിട്ടിരുന്നു.

11 വര്‍ഷമായി കനയ്യകുമാര്‍ ജനങ്ങളുടെ പണം ചെലവഴിച്ചു പഠിക്കുകയാണെന്നും പിഎച്ച്ഡിയുടെ പരീക്ഷകളില്‍ 11 തവണ പരാജയപ്പെട്ടു എന്നൊക്കെയായിരുന്നു ആക്ഷേപങ്ങള്‍.
‘ദുഷ്പ്രചരണങ്ങളില്‍ ഡോക്ടറേറ്റ്’ നേടിയ അത്തരക്കാരുടെ ആക്ഷേപങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് ഇപ്പോള്‍ കനയ്യ ഡോക്ടര്‍ കനയ്യയായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News