സര്‍വേഫലങ്ങള്‍ മുന്‍പും എല്‍ഡിഎഫിന് പരാജയം പ്രവചിച്ചപ്പോഴൊക്കെ ഇതിലും വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് തിരിച്ചു വന്നിട്ടുണ്ട്; ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

സര്‍വ്വേ ഫലങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കൊടിയേരി ബാലകൃഷ്ണന്‍. സര്‍വേഫലങ്ങള്‍ മുന്‍പും എല്‍ഡിഎഫിന് പരാജയം പ്രവചിച്ചപ്പോഴൊക്കെ ഇതിലും വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് തിരിച്ചു വന്നിട്ടുണ്ടെന്ന് കൊടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസുകാരെ വിജയിപ്പിച്ചു വിട്ടാല്‍ അവര്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കും എന്ന് എന്താണ് ഉറപ്പെന്നും കോടിയേരി .കോടിയേരി ബാലകൃഷ്ണന്‍ നായകനായ ജനസംരക്ഷണ യാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.

തികച്ചും ആവേശം നിറച്ച് അന്തരീക്ഷത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കം കുറിക്കപ്പെട്ടത്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാക്ഷിനിര്‍ത്തിക്കൊണ്ട് ജനസംരക്ഷണ യാത്രയുടെ പതാക സിപിഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയില്‍ നിന്ന് ജാഥാക്യാപ്റ്റന്‍ കൊടിയേരിബാലകൃഷ്ണന്‍ ഏറ്റുവാങ്ങി.

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ആഖജ യും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ് ആണെന്ന് സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി .കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ രാഷ്ട്രിയമായി നേരിടാന്‍ കെല്‍പ്പില്ലാത്തത് കൊണ്ടാണ് ഇരു പാര്‍ട്ടികളും അവസരവാദ രാഷ്ടീയം കളിക്കുന്നതെന്ന് സുധാകര്‍റെഡ്ഡി കുറ്റപ്പെടുത്തി

കോണ്‍ഗ്രസിനെ കണക്കിന് പരിഹസിച്ചതാണ് ജാഥാക്യാപ്റ്റനായ കൊടിയേരി തന്റെ പ്രസംഗം ആരംഭിച്ചത്. സ്ത്രീ പുരുഷ സമത്വത്തിന് പേരില്‍ നിലപാടെടുത്തതിന്റെ പേരില്‍ ഇടതുപക്ഷത്തിന് വോട്ടു കുറയുമെങ്കില്‍ കുറെയട്ടെ എന്ന് തന്നെയാണ് ഇടതുപക്ഷത്തിന് നിലപാടെന്ന് കോടിയേരി പറഞ്ഞു. സര്‍വേഫലങ്ങള്‍ ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി രംഗത്തെത്തി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജാഥ മാര്‍ച്ച് 16ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളും തൃശ്ശൂരില്‍ സമാപിക്കും. ജാഥ നാളെയും തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News