ആറ്റുകാലമ്മയ്ക്ക് കാവ്യാര്‍ച്ചനയുമായി ഡി വൈ എസ് പി.ഫോര്‍ട്ട് ഡി വൈ എസ് പി ദിനിലാണ് ആദ്യമായി രചിച്ച ഗാനം ആറ്റുകാലമ്മയ്ക്ക് നേര്‍ച്ചയായി സമര്‍പ്പിച്ചത്.അമ്മയുടേയും ക്ഷേത്രത്തിന്റേയും ചരിത്രം പരാമര്‍ശിക്കുന്ന ഗാനം ഗായിക സുജാതയാണ് ആലപിച്ചിരിക്കുന്നത്.

പാട്ടെഴുതിയോ പാടിയോ ഒന്നും പരിചയമില്ല.എങ്കിലും തന്റെ ഇഷ്ടദേവിയായ ആറ്റുകാലമ്മയെകുറിച്ച് ആദ്യമായെഴുതിയ ഗാനം ജനങ്ങള്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഡി വൈ എസ് പി ദിനില്‍. ജീവിതത്തില്‍ എഴുതിയത് ഒരൊറ്റ ഗാനം,അത് പാടിയത് ഗയിക സുജാതകൂടിയാകുമ്പോള്‍ ആ സന്തോഷത്തിന് മധുരം ഏറെയാണ്.

ആദ്യഗാന രചന തന്നെ വിജയിച്ചതോടെ പാട്ടെഴുത്ത് മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെയാണ് ഇദ്ദേഹത്തി തീരുമാനം.കോവളത്തെ വിദേശവനിതയുടെ ദുരൂഹമരമമുള്‍പ്പടെയുള്ള നിരവധികേസുകള്‍ തെളിയിച്ച് ഈ ഡി വൈ എസ് പിക്ക് എഴുത്തിന്റെ വഴി ഔദ്യോഗിക ജീവിതത്തെ ബാധിക്കുമെന്ന പേടിയൊന്നുമില്ല.

ആറ്റുകാല്‍അമ്മയുടെ ഭക്തനും ക്ഷേത്രത്തിന്റെ തൊട്ടടുത്ത താമസക്കാരനുമായ ഡി വൈ എസ് പി ദിനില്‍ അമ്മയെകുറിച്ചെഴുതിയ ഗാനം ആറ്റുകാല്‍ ട്രസ്റ്റിന് കൈമാറിയിരിക്കുകയാണ്. ഇനി കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളെ കുറിച്ചും ക്ഷേത്രചരിത്രത്തെകുറിച്ചും രചനകള്‍ നിര്‍വ്വഹിണമെന്നുള്ള ആഗ്രഹത്തിലാണിദ്ദേഹം.